സുനിൽ വർഗ്ഗീസ്

വിറാൾ മലയാളി കമ്മ്യൂണിറ്റിയുടെ ഉത്ഘാടനവും പ്രഥമ ഓണാഘോഷവും കഴിഞ്ഞ സെപ്റ്റംബർ 5 നു വിറാൾ ചേഞ്ച് ഹാളിൽ വച്ച് വർണ്ണശബളമായി നടന്നു. രാവിലെ 11 മണിക്ക് കുട്ടികളുടെയും മുതിർന്നവരുടയും വിവിധ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. 12 മണിക്ക് ആരംഭിച്ച ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു .3 മണിക്ക് മഹാബലിയുടെ എഴുന്നള്ളലോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ( W M C യുടെ പ്രസിഡണ്ട് ജോഷി ജോസഫ് അധ്യക്ഷം വഹിച്ചു ,കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. പരിപാകൾക്ക്‌ W M C സെക്രട്ടറി ആൻ്റണി പ്രാക്കുഴിസ്വാഗതം ആശംസിച്ചു .പിന്നീട് വിറാൽ മലയാളി കമ്മ്യൂണിറ്റിയുടെ ലോഗോ പ്രകാശനം നടന്നു ,ഓണഘോഷത്തിനു ആശംസകൾ നേർന്നുകൊണ്ട് ആന്റോ ജോസ് ,ടോം ജോസ് തടിയംപാട്, ജയ റോയ്, എന്നിവർ സംസാരിച്ചു .

പിന്നീട് വിവിധ കലാപരിപാടികൾ അരങ്ങേറി .കലാപരിപാടികൾക്ക് ആർട് സ് കോർഡിനേറ്റർ സാബു ജോൺ നേതൃത്വം കൊടുത്തു സ്പോർട്സ് പരിപാടികൾക്ക് ദിലീപ് ചന്ദ്രൻ നേതൃത്വം കൊടുത്തു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നീണ്ടകാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് വിറാൽ പ്രദേശത്ത് ഒരു മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായത് . ആദ്യമായി നടത്തിയ ഓണഘോഷം വൻവിജയമായതിന്റെ സന്തോഷത്തിലാണ് ഭാരവാഹികൾ .