ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള താര വിവാഹത്തിന്റെ സസ്‌പെന്‍സ് ഇപ്പോഴും ബാക്കിയാണ്. ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ക്രിക്കറ്റ് ലോകത്തു നിന്നും ഈ താര വിവാഹത്തിന് രണ്ട് പേരെ ക്ഷണിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും, വെടിക്കെട്ട് ബാറ്റ്‌സ്മാനും കൊഹ്‌ലിയുടെ ഉറ്റസുഹൃത്തുമായ യുവരാജ് സിങ്ങിനുമാണ് ഈ ക്ഷണം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ലങ്ക പരമ്പര നടക്കുന്നതിനാലാണ് മറ്റു ക്രിക്കറ്റ് താരങ്ങള്‍ വിവാഹത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തികച്ചും സ്വകാര്യമായി നടക്കുന്ന ചടങ്ങാകും ഈ താരവിവാഹം എന്നാണ് വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഇവരുമായി ഏറ്റവും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാകും ലോകം ഉറ്റുനോക്കുന്ന ഈ താരവിവാഹത്തില്‍ പങ്കെടുക്കുക.
മാസങ്ങള്‍ക്കു മുമ്പ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് വിവാഹത്തിനായുള്ള പദ്ധതികള്‍ ഒരുക്കിയെന്നാണ് സൂചനകള്‍. അനുഷ്‌ക ക്ഷണിച്ചിരിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ്. അനുഷ്‌കയുടെ ആദ്യ ഹീറോ ആയ ഷാരൂഖ് ഖാന്‍, ആദിത്യ ചോപ്ര, മനീഷ് ശര്‍മ്മ, ആമിര്‍ ഖാന്‍ എന്നിവര്‍ മാത്രമാണ് ചടങ്ങിന് ക്ഷണമുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply