ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് ടെലികോം മേഖലയിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പായി വിശേഷിപ്പിക്കാവുന്ന വെർജിൻ മീഡിയായും 02വും തമ്മിലുള്ള ലയനത്തിന് യുകെയിലെ കോമ്പറ്റീഷൻ വാച്ച് ഡോഗിന്റെ അംഗീകാരമായി. ബ്രിട്ടീഷ് ടെലികോമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ലയനത്തിനെതിരെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റി കഴിഞ്ഞ ഡിസംബറിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 02 വിന് 34 മില്യൺ മൊബൈൽഫോൺ ഉപഭോക്താക്കളും വെർജിൻ മീഡിയായ്ക്ക് 6 മില്യൺ ബ്രോഡ്ബാൻഡ്, കേബിൾ ടിവി ഉപഭോക്താക്കളും ഉണ്ട്. 02 ആണ് ടെസ്കോ മൊബൈൽ, ഗിഫ് ഗാഫ്, സ്കൈ മൊബൈൽ തുടങ്ങിയ മൊബൈൽഫോൺ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് നൽകുന്നത്. വെർജിൻ ആണ് വോഡഫോൺ, ത്രീ മൊബൈൽ തുടങ്ങിയവയ്ക്കുള്ള ബ്രോഡ്ബാൻഡ് ലീസ്‌ഡ് ലൈൻ നൽകുന്നത്.
02 വും വെർജിനും തമ്മിലുള്ള ലയനം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്, മൊബൈൽഫോൺ മേഖലയിലെ വലിയ രണ്ട് കമ്പനികൾ തമ്മിൽ ലയിക്കുമ്പോൾ മാർക്കറ്റിലെ മത്സരവും, ഗുണനിലവാരവും കാര്യമായി കുറയുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാണ്.
Leave a Reply