ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൻഡ്രൂ രാജകുമാരൻ തന്റെ പതിനേഴാമത്തെ വയസ്സിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് വിർജീനിയ റോബർട്ട്സ് എന്ന യുവതി. മുൻപുതന്നെ ലൈംഗികാരോപണ കേസിൽ പ്രതിയായ ജഫ്രി എപ്സ്റ്റിനിന്റെ അറിവോടെയാണ് ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ലണ്ടൻ, മാൻഹട്ടൻ, കരിബിയൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വച്ചാണ് താൻ ഉപയോഗിക്കപ്പെട്ടതെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ കള്ളമാണെന്നും, തനിക്ക് ഈ യുവതി പരിചയമുണ്ടോ എന്ന് തന്നെ സംശയമാണെന്നും ആൻഡ്രൂ രാജകുമാരൻ മുൻപ് വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


18 വയസ്സ് പോലും പ്രായമാകാത്ത ഒരു കുട്ടിയെ 40 വയസ്സുകാരനായ ആൻഡ്രൂ ദുരുപയോഗം ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. രാജകുമാരന്റെ സ്ഥാനവും പ്രശസ്തിയും മൂലം തന്റെ പരാതി തള്ളിക്കളയപ്പെടാൻ സാധ്യതയുണ്ടെന്നും വിർജീനിയ പറഞ്ഞു. മുൻപ് ഇത്തരം ആരോപണങ്ങൾ വിർജീനിയ ഉയർത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് രാജകുമാരനെതിരെ കോടതിയിൽ കേസ് നൽകുന്നത്. ജഫ്രി എപ്സ്റ്റിനിന്റെ കൂട്ടാളി ആയിരുന്ന ഗിസ്ലെയിൻ മാക്സ്വെലിന്റെ വീട്ടിൽ വെച്ചായിരുന്നു ആദ്യമായി ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചത്. തന്നെ ഉപദ്രവിച്ചവരുടെ പണവും പദവിയും മൂലമാണ് ഇത്രയുംകാലം തനിക്ക് നീതി ലഭിക്കാതിരുന്നത് എന്ന് വിർജീനിയ പറഞ്ഞു. എപ്സ്റ്റിനെ ലൈംഗികാരോപണ കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, വിചാരണ നടക്കുന്നതിനിടെ ജയിലിൽ വച്ച് അദ്ദേഹം തൂങ്ങിമരിച്ചു. മാക്സ്വെല്ലിനെതിരെയുള്ള വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കാൻ രാജകുടുംബാംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.