സ്വന്തം ലേഖകൻ
ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിന് വിസ, യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ (യുഎസ്പിടിഒ) പേറ്റന്റ് അപേക്ഷ നൽകി. വിസ ഇന്റർനാഷണൽ സർവീസ് അസോസിയേഷൻ 2019 നവംബർ 8 ന് സമർപ്പിച്ച “ഡിജിറ്റൽ ഫിയറ്റ് കറൻസി” എന്ന പേറ്റന്റ് അപേക്ഷ യുഎസ് പിടിഒ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു . ഫിസിക്കൽ കറൻസി മാറ്റിസ്ഥാപിക്കുന്നതിനായുള്ള ക്രിപ്റ്റോ കറൻസി സിസ്റ്റം പേറ്റന്റിനായാണ് വിസ ഫയൽ ചെയ്തത്. പണത്തെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനും പേയ്മെന്റ് ഇക്കോസിസ്റ്റം ഉയർത്തുന്നതിനുമുള്ള കമ്പനിയുടെ നയത്തിൻെറ ഭാഗമായാണ് ഈ നീക്കം.
വിസയുടെ പേറ്റന്റ്, ഒരു സീരിയൽ നമ്പറും ഫിസിക്കൽ കറൻസിയും ഉപയോഗിച്ച് ഒരു ഡിജിറ്റൽ കറൻസി സൃഷ്ടിക്കാൻ അഭ്യർത്ഥിക്കുന്ന ഒരു സെൻട്രൽ എന്റിറ്റി കമ്പ്യൂട്ടറായി പ്രവർത്തിക്കും. പേയ്മെന്റ് ഇക്കോസിസ്റ്റം 100% ഡിജിറ്റലായി മാറാമെന്നും പേയ്മെന്റ് ഇക്കോസിസ്റ്റം മെച്ചപ്പെടാമെന്നും അവർ പറയുന്നു. പണത്തിന്റെ അതെ മൂല്യമുള്ള ഡിജിറ്റൽ കറൻസി ഉപയോക്താക്കൾക്ക് കൈവശം വയ്ക്കാം.
സാധ്യതയുള്ള നെറ്റ് വർക്ക് എന്ന് പറയപ്പെടുന്ന എതറം പോലുള്ള എല്ലാ ഡിജിറ്റൽ കറൻസികൾക്കും മറ്റ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളായ പൗണ്ട്, യെൻ, യൂറോ എന്നിവയ്ക്കും പേറ്റന്റ് ബാധകമാണ്. “ഓരോ വർഷവും നൂറുകണക്കിന് പുതിയ ആശയങ്ങൾക്കായി ഞങ്ങൾ പേറ്റന്റുകൾ തേടുന്നു. ഞങ്ങളുടെ പുതുമകളെയും വിസ ബ്രാൻഡിനെയും പരിരക്ഷിക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.” ; വിസയുടെ വക്താവ് പറയുകയുണ്ടായി. മൈക്രോസോഫ്റ്റ് പോലുള്ള മറ്റു കമ്പനികളും വിവിധ ക്രിപ്റ്റോ കറൻസി സിസ്റ്റങ്ങൾക്ക് പേറ്റന്റിനായി ശ്രമിച്ചിരുന്നു.
Leave a Reply