ന്യൂസ് ഡെസ്ക് മലയാളം യുകെ
അമേരിക്ക : വിസയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തെ 70 മില്യൺ സ്റ്റോറുകളിൽ ക്രിപ്‌റ്റോകറൻസിയിൽ ഷോപ്പിംഗ് നടത്തുവാൻ സൗകര്യം ഒരുക്കുന്നതോടൊപ്പം, എല്ലാ ക്രിപ്റ്റോ കറൻസികളും വാങ്ങുവാനും വിൽക്കുവാനും ഉള്ള സൗകര്യം ഒരുക്കുമെന്ന് വിസയുടെ സി ഇ ഒ ആൽഫ്രഡ് കെല്ലി വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോകറൻസി മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ അത് ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ബിറ്റ് കോയിന്റെ വിലയിൽ അടുത്തിടെയുണ്ടായ വർധന കണക്കിലെടുത്ത് വിസ കൂടുതൽ മുഖ്യധാരയിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചു. ” ഞങ്ങൾ രണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ്. വിസ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ബിറ്റ് കോയിൻ വാങ്ങുന്നത് പ്രാപ്തമാക്കുക എന്നതാണ് ഒന്ന്. ചില ബിറ്റ് കോയിൻ വാലറ്റുകളുമായി ചേർന്ന് പ്രവർത്തിച്ച് ബിറ്റ് കോയിൻ ഒരു ഫിയറ്റ് കറൻസിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനാൽ വിസ സ്വീകരിക്കുന്ന ലോകത്തെ 70 മില്യൺ സ്ഥലങ്ങളിൽ ഉടനടി ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.” കെല്ലി വ്യക്തമാക്കി.
ഒരു പുതിയ പേയ്‌മെന്റ് വാഹനമാകാനുള്ള ശക്തമായ സാധ്യത ഞങ്ങൾ കാണുന്നു. വാസ്തവത്തിൽ, ലോകമെമ്പാടും വളർന്നുവരുന്ന ക്രിപ്റ്റോ വിപണിയെ വേഗത്തിലാക്കാൻ ഞങ്ങൾക്ക് കഴിയും . ഈ വിപണിയിൽ വിസ ധാരാളം സ്ഥാപനങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഉപയോക്താക്കൾക്ക് അവരുടെ വിസ കാർഡുകൾ ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ പ്രാപ്തരാക്കുന്നതിനോ അല്ലെങ്കിൽ ആഗോളതലത്തിൽ വിസ സ്വീകരിക്കുന്ന 70 ദശലക്ഷം വ്യാപാരികളിൽ ഏതെങ്കിലും ഫിയറ്റ് കറൻസികൾ സ്വീകരിക്കുന്ന വാലറ്റുകളും എക്സ്ചേഞ്ചുകളുമായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും വിസ അവരുടെ ഓഹരി ഉടമകളെ അറിയിച്ചു.
വിസ ഒരിക്കലും ക്രിപ്റ്റോ കറൻസിയിൽ പണമിടപാടുകൾ അനുവദിക്കില്ലെന്നും , കാരണം ഇത് ഒരു പേയ്‌മെന്റ് സംവിധാനമല്ലെന്നും , ഞങ്ങൾ ഫിയറ്റ് കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ മാത്രമേ നടത്തുകയുള്ളെന്നും വിസയുടെ സി ഇ ഒ യായ ആൽഫ്രഡ് കെല്ലി 2018 ൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് 2021 ൽ ക്രിപ്റ്റോ കറൻസിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ വർദ്ധിച്ചപ്പോൾ അഞ്ച് വർഷത്തിനുള്ളിൽ ക്രിപ്‌റ്റോ കറൻസികൾ മുഖ്യധാരയിൽ എത്തുമെന്നും അതുകൊണ്ട് തന്നെ വിസയുടെ പേയ്‌മെന്റ് സംവിധാനത്തിൽ ക്രിപ്റ്റോ കറൻസികളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മാറ്റി പറയേണ്ടി വന്നിരിക്കുന്നു. ലോകസാമ്പത്തിക വിപണി ക്രിപ്റ്റോ കറൻസികളെ പൂർണ്ണമായും അംഗീകരിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .
Leave a Reply