ഫാ.ബിജു കുന്നയ്ക്കാട്ട്. പിആര്‍ഒ

ബോളിംഗ്ടണ്‍: ദൈവവിളി കണ്ടെത്താനും അത് സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ദൈവവിളി വിവേചന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 3-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് 4-ാം തിയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമികഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18ഉം അതിനു മുകളിലേക്കും പ്രായമുള്ള ആണ്‍കുട്ടികളെയാണ് ക്യാമ്പില്‍ പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദൈവവിളി പരിശീലന രംഗത്ത് ഏറെ പരിചയം സിദ്ധിച്ച റവ.ഫാ.ഡേവിഡി ഒ’മാലി എസ്ഡിബിയും സംഘവുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. എല്ലാ ജീവിതാന്തസിലേക്കുമുള്ള വിളി ദൈവവിളി തന്നെയാണെന്നും അത് ഏതാണ് ഓരോരുത്തര്‍ക്കും ദൈവം നല്‍കിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വൊക്കേഷന്‍ പ്രമോട്ടര്‍ റവ.ഫാ. ടെറിന്‍ മുല്ലക്കര പറഞ്ഞു. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ വൊക്കേഷന്‍ പ്രമോട്ടര്‍ ഫാ. ടെറിന്‍ മുല്ലക്കരയുമായി ബന്ധേെപ്പടണ്ടതാണ്.

മൊബൈല്‍ നമ്പര്‍: 07985695056 ഇമെയില്‍: [email protected]

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30ന് മുമ്പായി വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. മക്കളുടെ നല്ല ഭാവിക്കായി അഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ അവരുടെ ദൈവവിളി കണ്ടെത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മിപ്പിച്ചു.