ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്ത വർഷം ജനുവരി മുതൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് റോമിംഗ് ചാർജ് ഏർപ്പെടുത്താൻ വോഡഫോൺ തീരുമാനമെടുത്തു. ഇതോടെ യൂറോപ്പിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് റോമിംഗ് ചാർജ് ഏർപ്പെടുത്തുന്ന യു കെയിലെ രണ്ടാമത്തെ കമ്പനിയാണ് വോഡഫോൺ . നിലവിൽ EE റോമിംഗ് ചാർജുകൾ ഏർപ്പെടുത്തുന്ന കാര്യം ജൂണിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.
അടുത്ത വർഷം ജനുവരി മുതൽ പുതിയതും പ്ലാനുകൾ നവീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് ‘ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വോഡഫോൺ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു ദിവസം കുറഞ്ഞത് ഒരു പൗണ്ട് നൽകേണ്ടതായി വരും . സമാനമായ ചാർജുകളാണ് വോഡഫോണിൻ്റെ ബിസിനസ് എതിരാളിയായ EE ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം റോമിംഗ് ചാർജുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല എന്നാണ് ടെലിഫോൺ ഓപ്പറേറ്റേഴ്സ് അറിയിച്ചിരുന്നത്. നിയമങ്ങൾ ഓഗസ്റ്റ് 11 മുതൽ നിലവിൽ വരുമെങ്കിലും ജനുവരി വരെ ഉപഭോക്താക്കളിൽനിന്ന് റോമിംഗ് ചാർജുകൾ ഈടാക്കുകയില്ലെന്ന് കമ്പനി അറിയിച്ചു. 2017 മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്പിലെങ്ങും റോമിംഗ് ചാർജുകൾ ഇല്ലാതെ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ പറ്റിയിരുന്നു. ബ്രെക്സിറ്റിന് ശേഷമാണ് മൊബൈൽ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റോമിംഗ് ചാർജുകൾ ഏർപ്പെടുത്താൻ അവസരം വന്നത്.
Leave a Reply