ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ . നവംബർ 16 നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് ( ശനി) ഉച്ചകഴിഞ്ഞു വിപുലമായ വോളന്റിയേഴ്‌സ് കമ്മറ്റിയുടെ മീറ്റിംഗ് ലിവർപൂളിൽ കൂടുമെന്നു സംഘാടക സമിതിക്കുവേണ്ടി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . ലിവർപൂളിലെ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വൈകുന്നേരം രണ്ടു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആണ് മീറ്റിങ് ആരംഭിക്കുന്നത് .തുടർന്ന് മൂന്നു മണി മുതൽ നാല് മണിവരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത് ,കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ മീറ്റിങ്ങിൽ വിലയിരുത്തും. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർഥികൾക്കും , മാതാപിതാക്കൾക്കും , കാണികൾക്കും , എല്ലാവിധത്തിലും ഉള്ള സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിൽ ആണ് സംഘാടകസമിതി. നവമ്പർ പതിനാറു ശനിയാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി കൊളുത്തി ഉത്‌ഘാടനം നിർവഹിക്കുന്നതോടെ ആണ് മല്സരങ്ങൾ വിവിധ വേദികളിൽ ആരംഭിക്കുന്നത്. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന റീജിയണൽ കലോത്സവങ്ങളിൽ നിന്നും വിജയികളായവർ ആണ് ദേശീയ തലത്തിലുള്ള മത്സരത്തിൽ മാറ്റുരക്കുന്നത് .
Leave a Reply