വാഹനങ്ങളിൽ  സുരക്ഷക്ക് മുൻഗണന കൊടുക്കുന്നതിൽ പേരു കേട്ടവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ.  യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെയുള്ള കാൽനടക്കാർക്കും വോൾവോ സുരക്ഷിതത്വം നൽകുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എമർജെൻസി ബ്രേക്കിങ് വരെയുള്ള വോള്‍വോ ട്രക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

വോൾവോയുടെ പലവിധത്തിൽപ്പെടുന്ന വാഹനങ്ങളുടെ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിന്റെ കഴിവ് കാണിക്കാൻ വോൾവോ തന്നെ ധാരാളം പരസ്യ വിഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇനി അത്തരത്തിലൊരു വിഡിയോയുടെ ആവശ്യമുണ്ടാകില്ല, എന്തെന്നാൽ ഏത് പരസ്യം വി‍ഡിയോയേയും വെല്ലുന്ന പ്രകടനമാണ് വോൾവോ ഇവിടെ കാണിച്ചിരിക്കുന്നത്.
നോർവെയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികൾക്ക് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവർ കാണുന്നത് അവസാന നിമിഷം. കണ്ടു നിന്നവരെല്ലാം തലയിൽ കൈവച്ചു പക്ഷെ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വോൾവോ ഹെവി ട്രക്കുകളിൽ പുതുതായി  അവതരിപ്പിച്ച സുരക്ഷ ഫീച്ചറാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. മുന്നിലുള്ള ഏതു പ്രതിബന്ധത്തെയും വേഗത, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ഡ്രൈവർ അറിഞ്ഞില്ലെങ്കിലും  വാഹനം  സ്വയം മനസിലാക്കുന്നു. റോഡില്‍ നിശ്ചലാവസ്ഥയില്‍ വണ്ടി കിടന്നാലും അതു തിരിച്ചറിയാണ് ഈ സാങ്കേതിക വിദ്യയ്ക്കാകും.  തിരിച്ചറിഞ്ഞ ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും. കൂടാതെ സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ‍ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും.