ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക് പേസ് ബൗളര്‍ വഹാബ് റിയാസ് ചെന്ന് പതിച്ചത് ക്രിക്കറ്റ് ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിയില്‍. വഹാബ് റിയാസ് പന്തെറിയാന്‍ ശ്രമിച്ചപ്പോള്‍ റണ്ണപ്പ് പൂര്‍ത്തിയാക്കാനാകാനാകാതെ നിന്നുകിതക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഒന്നല്ല അഞ്ച വട്ടമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരുടേയും സഹഫീല്‍ഡറര്‍മാരുടേയും എല്ലാം ക്ഷമ പാക് താരം പരീക്ഷിച്ചത്. ഒടുവില്‍ പാക് പരിശീലകന് മിക്കി ആര്‍തര്‍ ക്ഷമ നശിച്ച് ഇരിപ്പിടം വിട്ട് എഴുന്നേറ്റ് പോകുന്നത് വരെ കാര്യങ്ങളെത്തി.
മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 482 റണ്‍സാണ് എടുത്തത്. 196 റണ്‍സെടുത്ത കരുണ രത്നയും അര്‍ധ സെഞ്ച്വറികള്‍ നേടിയ ചണ്ഡീമലും (82), ഡിക്ക് വെല്ലയും (52), പെരേരയും എല്ലാമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ആറ് വിക്കറ്റ് വീഴ്ത്തിയ യാസര്‍ ഷായാണ് പാക് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. മുഹമ്മദ് അബ്ബാസ് രണ്ടും വഹാബ് റിയാസും മുഹമ്മദ് ആമിറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 26 ഓവര്‍ എറിഞ്ഞ വഹാബ് റിയാസ് 62 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എടുത്തിട്ടുണ്ട്.
ആ കാഴ്ച്ച കാണുക……
Wahab Riaz misses his run-up ” FIVE TIMES ” in a row
Mickey Arthur’s Reaction 😂😂😂😂#PakvSL #PakvsSL pic.twitter.com/8252dD2F7k
— Ahsan. 🇵🇰 (@iPakistaniLAD) October 7, 2017











Leave a Reply