കുട്ടികളെ മത്സര ബുദ്ധിയോടെ വളര്‍ത്തുന്ന മാതാപിതാക്കളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. അക്കാര്യത്തില്‍ യുകെയെന്നോ, ആസ്ട്രേലിയയെന്നോ, ഗള്‍ഫ് എന്നോ, കേരളമെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല. തങ്ങളുടെ കുട്ടികളുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി അവരെ വളര്‍ത്തുന്നതിന് പകരം മറ്റുള്ള കുട്ടികളെ നോക്കി സ്വന്തം കുഞ്ഞുങ്ങളെ അളക്കുന്നവര്‍ തീര്‍ച്ചയായും ഈ ഹ്രസ്വ ചിത്രം കണ്ടിരിക്കണം. ഓസ്ട്രേലിയന്‍ മലയാളിയായ സ്റ്റെഫി ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. വേക്ക് അപ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്കസ് പുള്ളറിന്റെ ബാനറിലാണ്.
പൂര്‍ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് അനിത് ആന്റണിയാണ്. സംഗീതം ജോനതന്‍ ബ്രൂസ്, ആലാപനം കൃപ കുര്യന്‍, കളറിംഗ് സജിത് രാജേന്ദ്രന്‍, സൗണ്ട് എഫ്ഫക്ട്‌സ് അംബുവും നിര്‍വഹിച്ചു.
ചുറ്റുമുള്ള സത്യങ്ങള്‍ തിരിച്ചറിയാതെയും, സ്വന്തം മക്കളുടെ കഴിവുകള്‍ കണ്ടെത്താതെയും, അവരുടെമേല്‍ സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയുമ്പോള്‍ സംഭവിക്കുന്നതെന്ത്? മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് മത്സരിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാകുന്നിടതാണ് വിജയത്തിലേക്കുള്ള വഴി തെളിയുന്നത് എന്ന ഓര്‍മ്മപെടുത്തലുമാണ് ഈ ചിത്രം. ചിത്രം കാണാം: