അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന Walk For Womens പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ക്ഷണപ്രകാരം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം പങ്കെടുക്കും. മാര്‍ച്ച് 3ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആല്‍ബര്‍ട്ട് സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന വോക്കില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കും.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സ്ത്രീകള്‍ക്കുള്ള വോട്ടവകാശത്തിന് 100 വയസ് തികയുകയും ചെയ്യുന്ന ഈ വര്‍ഷം അതിന് വേണ്ടി പോരാടിയ മാഞ്ചസ്റ്റര്‍ സ്വദേശിനി Emmeline Pankhurts ന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ തെരുവുകളില്‍ എംഎംഎയുടെ പ്രതിനിധി ബിന്ദു പി കെയുടെ നേതൃത്വത്തില്‍ ആയിരിക്കും പങ്കെടുക്കുക.
Leave a Reply