സ്വന്തം ലേഖകൻ
രാജ്യത്തെ തന്നെ ഏറ്റവും ആരോഗ്യകരമായ സ്ഥലമായി വോക്കിംഗ്ഹാമിനെയും ഏറ്റവും അനാരോഗ്യകരമായ സ്ഥലമായി ബ്ലാക്ക്പൂളിനെയും തെരഞ്ഞെടുത്ത് ആദ്യ ഔദ്യോഗിക ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധപ്പെടുത്തി. വോക്കിംഗ്ഹാം ഉൾപ്പെടുന്ന ബെർക്ക്‌ഷെയർ ടൗൺ 110 സ്കോറോടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ വെറും 86 സ്കോർ മാത്രമാണ് ബ്ലാക്ക്പൂൾ നേടിയത്.
ഡിമൻഷ്യ, ക്യാൻസർ, മദ്യ ദുരുപയോഗം, അമിതവണ്ണം എന്നീ ആരോഗ്യ ഘടകങ്ങൾ കണക്കിലെടുത്താണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ലെയ്ൻ ക്ലാർക്ക് & പീകോക്കും സ്കോറുകൾ ഓരോ സ്ഥലങ്ങൾക്കും നൽകിയത്. ഇത് ലോകത്തിലെ തന്നെ ഈ രീതിയിലുള്ള ആദ്യ ആരോഗ്യ ഇൻഡക്സ് ആണ്.
കണക്കുകളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളിൽ ആരോഗ്യകരമായ സ്കോറുകൾ ഉള്ളത് ജനങ്ങളുടെ ജീവിതശൈലി കൊണ്ടാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിൽ ആളുകളിൽ കായികക്ഷമതയ്ക്കും ആരോഗ്യകരമായ ഭക്ഷണത്തിനും മോശമായ നിരക്കാണ് കണ്ടെത്തിയതെങ്കിലും ഇവിടുള്ളവരിൽ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഡിപ്രഷൻ ആൻഡ് ഡിമൻഷ്യ നിരക്കാണ് ഉള്ളത്. ഇതുപോലെതന്നെ ഈസ്റ്റ് യോർക്ക്ഷെയറിൽ ഉയർന്ന ക്യാൻസർ, ബ്ലഡ് പ്രഷർ നിരക്കുകൾ ഉണ്ടെങ്കിലും വ്യക്തിഗത മനസികാരോഗ്യത്തിന് ഉയർന്ന സ്കോറാണ് ലഭിച്ചിരിക്കുന്നത്.
Leave a Reply