കെ ഡി ഷാജിമോന്‍

അന്തര്‍ദേശീയ വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിരവധി തദ്ദേശീയതോടൊപ്പം ഈക്വല്‍ റൈറ്റിനും സ്ത്രീ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ട സമരങ്ങള്‍ ഇന്ന് തുടങ്ങും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള WALK FOR WOMENS പരിപാടിയില്‍ പങ്കെടുത്ത മലയാളി വനിതകള്‍ വേറിട്ട കാഴ്ചയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഞ്ചസ്റ്ററില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ബാനറിനോടൊപ്പം നടന്ന് നീങ്ങിയപ്പോള്‍ സ്ത്രീകള്‍ക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതിരുന്ന കാലത്ത് സ്ത്രീ അവകാശങ്ങള്‍ക്കൊപ്പം അവര്‍ക്ക് വോട്ട് ചെയ്യാനുള്ള സമരത്തിന് നേതൃത്വം കൊടുത്ത മാഞ്ചസ്റ്റര്‍ സ്വദേശിനി EMMELINE PANKHURST  ന്‍റെ ശബ്ദം മുഴങ്ങിയ മാഞ്ചസ്റ്റര്‍ തെരുവുകളില്‍ എംഎംഎയുടെ കരുത്തുറ്റ വനിതകളുടെ ശബ്ദം മാറ്റൊലി കൊണ്ടു. എംഎംഎയുടെ നേതൃത്വത്തില്‍ ബിന്ദു പി കെ, ബിന്ദു അനീഷ്, റീന വില്‍സന്‍, രജനി ജീമോന്‍, നിഷാ ജയന്‍, ബ്ലെസി ബെഞ്ചമിന്‍ മുതലായവര്‍ ചേര്‍ന്ന് അന്തര്‍ദേശീയ വനിതാദിനം ആഘോഷമാക്കി.