വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുന്നാൾ ആഘോഷമായ വാത്സിങ്ങാം മരിയന്‍ പുണ്യ തീര്‍ത്ഥാടനത്തിനു ഇത്തവണ യു കെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങൾ അണിചേരും. മദ്ധ്യസ്ഥ പ്രാർത്ഥനയും ഒരുക്കങ്ങളും ആയി തീർത്ഥാടകർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കോൾചെസ്റ്റർ കമ്മ്യുനിട്ടി അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിൻ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയുടെ വിവിധ കമ്മിറ്റികൾ ചെയ്തു വരുന്ന ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ പുരോഗമിച്ചു വരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഏറ്റവും വലിയ ഈ അനുഗ്രഹ സന്നിധേയം തീർത്ഥാടകർക്ക് അനുഭവവേദ്യമാകുന്നതിനും, ആല്മീയ ശോഭയിൽ വിളങ്ങുന്നതിനും, ഒപ്പം, തീർത്ഥാടനത്തിന്റെ മഹാ വിജയത്തിനുമായുള്ള പ്രാർത്ഥനകളിലും, ഒരുക്കങ്ങളിലുമാണ്.

ജൂലൈ 20 നു ശനിയാഴ്ച മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ത്ഥാടനം നടത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ത്ഥാടന സന്ദേശം, കുട്ടികളെ അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മ്മികരായി പങ്കുചേരുന്ന സമൂഹ ബലി മദ്ധ്യേ ജോസഫ് പിതാവ് തിരുന്നാള്‍ സന്ദേശം നല്കുന്നതായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏവരെയും തീർത്താടനത്തിലേക്ക് സസ്നേഹം ക്ഷണിച്ചുകൊള്ളുന്നതായി ആതിഥേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടിക്കുവേണ്ടി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.