സി. ഗ്രേസ് മേരി പിആര്‍ഓ

കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ 16-ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് (SMBCR) നിന്നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റീജിയണിന്റെ മുഴുവന്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാകുംവിധം അഞ്ച് കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ പല കുടുംബങ്ങളും സ്വന്തം വാഹനങ്ങളില്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, എക്‌സെറ്റര്‍, യോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോച്ചുകള്‍ പുറപ്പെടുക. സമീപപ്രദേശങ്ങളിലുള്ള കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ ട്രസ്റ്റീസുമായി ബന്ധപ്പെടണം.

യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് തനത് ആരാധനാക്രമത്തില്‍ വളരാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിച്ചതിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെയും ഒന്നാം പിറന്നാള്‍ ദിനവുമാണ് ജൂലൈ 16. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിപ്പിക്കുന്ന ഔവര്‍ ലേഡി ഓഫ് വാല്‍സിംഹാമിലേക്ക് റീജിയനില്‍ നിന്ന് കഴിയുന്ന അത്രയും പേര്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുകയം ഈ രൂപതാ തീര്‍ത്ഥാടനം വിപുലമാക്കുകയും ചെയ്യണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ കോര്‍ഡിനേറ്ററായ റവ.ഫാ.പോള്‍ വെട്ടിക്കാട്ടും മറ്റ് കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ.സിറില്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. ആംബ്രോസ് മാളിയേക്കല്‍, ഫാ.സജി അപ്പൂഴിപറമ്പില്‍, ഫാ.പയസ്, ഫാ.ജിമ്മി പുളിക്കകുന്നേല്‍, ഫാ.ചാക്കോ പനന്തറ എന്നിവര്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെപ്പറയുന്ന ട്രസ്റ്റികളുമായി ബന്ധപ്പെടുക

ഗ്ലോസ്റ്റര്‍- ഫിലിപ്പ് കണ്ടോത്ത് 07703063836
ബ്രിസ്‌റ്റോള്‍- റോയി സെബാസ്റ്റിയന്‍ 07862701046
കാര്‍ഡിഫ്- ജോസി മാത്യു 07916334280
സ്വാന്‍സി- ജോണ്‍സണ്‍ പഴംപള്ളി 07886755879
എക്‌സറ്റര്‍- ഷിജോ തോമസ് 07578594094
യോവല്‍- റോജന്‍ 07723343013