ഈസ്റ്റ് ലണ്ടനിലുള്ള ഒരു ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും തീ പടരുന്നത് കണ്ടാണ് അഗ്നിശമനസേനയെ രാവിലെ 7 :40 ഓടെ വിവരമറിയിച്ചത്. 125 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തീ പടരുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. മേൽക്കൂരയിൽ നിന്നും വൻതോതിൽ പുക വരുന്നതാണ് ആദ്യമേ കണ്ടത്.

തീ പടർന്നതോടെ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നശിച്ചു. ചുറ്റളവിൽ താമസിക്കുന്നവരോട് വാതിലുകളും മറ്റും അടച്ചിടാൻ അറിയിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് സ്റ്റേഷൻ ഓഫീസർ സ്റ്റീവ് സ്മിത്ത് പറഞ്ഞു. അവിടെയുള്ള ചില റോഡുകൾ അടച്ചിട്ടതായും അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോഡുകൾ അടച്ചിട്ടതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചതായി വാൽതം ഫോറെസ്റ്റ് കൗൺസിൽ രേഖപ്പെടുത്തി. ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും, അഗ്നിശമന സേനാംഗങ്ങളെ അവരുടെ പ്രവർത്തി ചെയ്യാൻ അനുവദിക്കണമെന്നും ലോക്കൽ എംപി സ്റെല്ല അറിയിച്ചു. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല എന്നും അധികൃതർ അറിയിച്ചു.