വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. ബില്ലിന്‍മേല്‍ സഭയില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ശേഷം കിരണ്‍ റിജിജു മറുപടി നല്‍കും.

സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതെന്ന് റിജിജു വ്യക്തമാക്കി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നുണ്ട്.

ബില്‍ ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി വന്നാല്‍ കേരളത്തിലെ മുനമ്പം വിഷയത്തിലടക്കം പ്രയോജനം കിട്ടുമെന്ന് വ്യക്തമാക്കുന്നു. ബില്‍ നാളെ രാജ്യസഭയിലും അവതിരിപ്പിച്ച് പാസാക്കാണ് സര്‍ക്കാരിന്റെ നീക്കം.

വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും മുസ്ലീം ഇതര വിഭാഗത്തില്‍പ്പെട്ടവരേയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥയ്ക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി.

വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇതില്‍ ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും ഡാറ്റാ ബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്