ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനെതന്നെ വാട്ടർ ബില്ലുകളിൽ വൻവർദ്ധനവ് നടപ്പിലാക്കാൻ വാട്ടർ കമ്പനികൾ ആഗ്രഹിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കൺസ്യൂമർ വാച്ച്‌ഡോഗ് സമാഹരിച്ച കണക്കുകൾ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബില്ലുകൾ 24% മുതൽ 91% വരെ വർദ്ധിപ്പിക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വാട്ടർ കമ്പനികൾ ആഗ്രഹിക്കുന്നതായുള്ള വിവരങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിൻ പ്രകാരം സൗത്ത് സ്റ്റാഫോർഡ്‌ഷെയറും കേംബ്രിഡ്ജ് വാട്ടറും ഏറ്റവും കുറഞ്ഞ 24% വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. 2025 നും 2030 നും ഇടയിൽ കമ്പനികൾക്ക് എന്ത് നിരക്ക് ജനങ്ങളിൽ നിന്ന് ഈടാക്കാമെന്നതിനെ കുറിച്ച് വ്യവസായ റെഗുലേറ്റർ ഓഫ്‌വാട്ട് ഈ ആഴ്‌ച നിർണായക യോഗം ചേരും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് അടിസ്ഥാന വികസനത്തിന് ഏകദേശം 100 ബില്യൺ പൗണ്ട് ചിലവഴിക്കേണ്ടി വരുമെന്നാണ് വാട്ടർ കമ്പനികൾ പറയുന്നത്. ഇതിൽ പഴകിയ പൈപ്പുകളുടെ മാറ്റിയിടൽ, ചോർച്ച ഇല്ലാതാക്കൽ, നദികളിലേയ്ക്കും കടലിലേയ്ക്കും ഒഴുകുന്ന മലിന ജലത്തിൻറെ അളവ് കുറയ്ക്കൽ എന്നീ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

വ്യാപകമായ ചോർച്ചയ്ക്കും പുറന്തള്ളുന്ന മലിനജലത്തിൻ്റെ അളവിനും വാട്ടർ കമ്പനികൾ കടുത്ത വിമർശനമാണ് നേരിടുന്നത് . നിലവിലെ വാട്ടർ ബില്ലുകളെ കുറിച്ചുതന്നെ കടുത്ത എതിർപ്പാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉള്ളത്. അതിൻറെ കൂടെ പുതിയതായുള്ള വർദ്ധനവ് കടുത്ത വിമർശനത്തിന് വഴിവെക്കും. നിലവിൽ 6 ഉപഭോക്താക്കളിൽ 5 പേർക്കും വാട്ടർ ബില്ലുകൾ താങ്ങാനാവുന്നില്ലെന്ന് ഒരു സർവേയിൽ കണ്ടെത്തിയിരുന്നു . വാട്ടർ കമ്പനികളുടെ ബിൽ വർദ്ധനവിന്റെ ആവശ്യം അതേപടി റെഗുലേറ്റർ അംഗീകരിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും പകുതി വർദ്ധനവ് എങ്കിലും നടപ്പിലാക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.