ഷാരോണ്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ഷാരോണിന്റെ കുടുംബം ആവര്‍ത്തിക്കുന്നതിനിടെയിലാണ് ചാറ്റുകള്‍ പുറത്ത് വരുന്നത്. എങ്ങനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു.
ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരു പാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നത്. ഷാരോണ്‍ സുഹൃത്തിനൊപ്പമാണ് വീട്ടില്‍ വന്നത്. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുവനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.
അതേസമയം ഷാരോണിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. പരിശോധനകളിലെ വ്യതിയാനം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഷാരോണിനെ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. ഡബ്ല്യബിസി മാത്രാണ് കൂടിയിരുന്ന്. ഏതെങ്കിലും വിഷവസ്തു ഉള്ളില്‍ ചെന്നാല്‍ ഇത് കൂടാം. എന്നാല്‍ 17 ന് നടത്തിയ പരിശോധനയില്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചരീതിയിലായിരുന്നു.
രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത്രയധികം വ്യതിയാനം സംഭവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായവും ജ്യൂസും കുടിച്ച ശേഷം തുടര്‍ച്ചയായി ഷാരോണ്‍ ഛര്‍ദിച്ചെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
Leave a Reply