ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉഷ്ണ തരംഗം മൂലം ബ്രിട്ടനിൽ ഈയാഴ്ചയിൽ വളരെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. 2023 ലെ തന്നെ ഏറ്റവും ഉയർന്ന ചൂട് ഈയാഴ്ചയിൽ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ഉള്ളത്. ബ്രിട്ടനിൽ ഉടനീളം വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന സമയമാണ് ഇത്. ഓക്സ്ഫോഡ്ഷെയർ, ഗ്ലൗസെസ്റ്റർഷയർ, ബ്രിസ്റ്റോൾ ചാനൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാങ്കേതികമായി സെപ്റ്റംബർ 1 മുതൽ ഓട്ടം ക്ലൈമറ്റ് ആരംഭിക്കുമെങ്കിലും, ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേനൽക്കാലം പോലെ തന്നെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. വേനൽക്കാലം കൂടുതൽ ദിവസത്തേക്ക് നീണ്ടതോടെ ബീച്ചുകളിലേക്ക് മറ്റും പോകുവാനായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

എന്നാൽ ഉയർന്ന താപനിലയ്‌ക്ക് ശേഷം പിന്നീട് ഇടിയോടു കൂടെ മഴയ്ക്കുള്ള സാധ്യതയും ഉണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അഭിപ്രായപ്പെടുന്നത്. ജൂലൈ 7 നു ശേഷം ബ്രിട്ടനിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജൂണിൽ ആയിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. എന്നാൽ അതിലും ഉയർന്ന തരത്തിലുള്ള താപനിലകൾ ഈയാഴ്ചകളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.