ന്യൂസ് ഡെസ്ക്

ഇന്ന് ഫെബ്രുവരി 6 ലോകമെങ്ങും സേഫർ ഇൻറർനെറ്റ് ദിനമായി ആചരിക്കുകയാണ്. കുട്ടികളും യുവാക്കളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക ലോകത്തെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേഫർ ഇൻറര്‍നെറ്റ് ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ സേഫർ ഇന്റര്‍നെറ്റ് ദിനം മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം ക്രിയേറ്റ്, കണക്ട്, ആന്‍ഡ് ഷെയര്‍ റെസ്‌പെക്റ്റ്; ഒരു മികച്ച ഇന്റര്‍നെറ്റ് നിങ്ങളിലൂടെ ആരംഭിക്കുന്നു’ എന്നതാണ്. ചൈല്‍ഡ്‌നെറ്റ്, സൗത്ത് വെസ്റ്റ് ഫോര്‍ ലേണിംഗ്, ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റികളാണ് ചേര്‍ന്നാണ് സേഫർ ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്.

15 ശതമാനത്തോളം ജനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ചോരുന്നുണ്ടോയെന്ന് ഭയപ്പെടുന്നവരാണെന്ന് റോ.കോ.യുകെ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. 6.7 ശതമാനം വരുന്ന ബ്രിട്ടിഷ് പൗരന്‍മാരും സ്വന്തം ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നവരാണ്. എന്തിനേറെ പറയുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും ഇത്തരത്തില്‍ ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നയാളാണ്.

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുന്ന ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ സജീവമാണ്. 32.5 ശതമാനം പുരുഷന്‍മാരും 3.8 ശതമാനം സ്ത്രീകളും ദിവസവും ലൈംഗിക വീഡിയോകള്‍ കാണുന്നവരാണെന്ന് 2014 പുറത്തിറങ്ങിയ ഒരു സര്‍വ്വേ പറയുന്നു. ഇവരില്‍ മിക്കവരും തങ്ങളുടെ ലാപ്‌ടോപ് ക്യാമറകള്‍ ഹാക്ക് ചെയ്യപ്പെട്ടിണ്ടോയെന്ന് വ്യാകുലപ്പെടുന്നവരാണെന്നും സര്‍വ്വേ പറയുന്നു.

സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കാനുതകുന്ന ചില പൊടിക്കൈകള്‍ ഇതാ..

1. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും നമ്പരുകളും ഉള്‍പ്പെടുന്ന 8 അക്ഷരങ്ങളില്‍ കൂടുതലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുക.

2. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കുക

3. ബാങ്കുകളില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിശ്വസ്തമല്ലാത്ത ഇമെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4. വ്യത്യസ്തമായ വെബ്‌സൈറ്റുകള്‍ക്ക് വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക

5. ഒരിക്കല്‍ ഉപയോഗിച്ച പാസ്‌വേഡുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക.

6. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക.

7. അപരിചിതരായ ആളുകളുടെ ഫേസ്ബുക്ക് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.

8. വ്യക്തിപരമായി വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക.

9. മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ ഐഫോണ്‍, ആന്‍ഡ്രോയിഡ് ലോസ്റ്റ്, ബ്ലാക്ക്‌ബെറി പ്രോട്ടക്റ്റ് എന്നീ ആപ്പുകള്‍ ഉപയോഗിക്കുക.

10. വിശ്വാസ്യതയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് മാത്രം ഷോപ്പിംഗ് നടത്തുക.

11. എടിഎം വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ സൂക്ഷിക്കാതിരിക്കുക.

12. ഫോണുകളും കമ്പ്യൂട്ടറുകളും പാസ്‌വേഡുകള്‍ ഉപയോഗിച്ച് സൂക്ഷിക്കുക.