ഐ, 2.0 തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായ നടി എമി ജാക്‌സണ്‍ വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോര്‍ജ്ജ് ആണ് വരന്‍. ബ്രിട്ടണിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോര്‍ജ്ജ്. ജനുവരി ഒന്നിനാണ് ജോര്‍ജ്ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം തന്റെ വിവാഹ വാര്‍ത്തയും എമി പങ്കുവെച്ചത്.

Image result for actress-amy-jackson-married-this-year

പുതുവര്‍ഷത്തില്‍ ഞങ്ങള്‍ പുതുയാത്ര തുടങ്ങിയെന്നും ലോകത്തിലെ ഏറ്റവും സന്താഷവതിയായ പെണ്‍കുട്ടിയായി തന്നെ മാറ്റിയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും എമി ഇന്‍സ്റ്റയില്‍ കുറിച്ചു. 2015 ല്‍ എമിയും ജോര്‍ജ്ജും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തു വന്നിരുന്നെങ്കിലും ഇതെല്ലാം താരം നിഷേധിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് തന്റെ പ്രണയം എമി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവരും ഈ വര്‍ഷം ഡിസംബറോടെ വിവാഹിതരാകുമെന്നാണ് വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണിന്റെ സിനിമാ പ്രവേശനം. തുടര്‍ന്ന് തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിലാണ് എമി അവസാനമായി അഭിനയിച്ചത്. വിക്രം ചിത്രം ഐയിലെ എമിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.