കാത്തിരിപ്പിന്റെ സുഖം … കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… മിണ്ടിയാൽ പറഞ്ഞാൽ തീരാത്തതിലുള്ള നിരാശ… ഇതിനെല്ലാം പരിഹാരമായി തോമസും സാന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വ്യാഴാഴ്ച (18/ 01/ 2018 ) പാലാ അരുണാപുരം പള്ളിയിൽ വച്ച് പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ ആശിർവാദം നൽകിയപ്പോൾ ഒരു തീരുമാനത്തിന്റെ പൂർത്തീകരണമാണ് സാധ്യമായത്… വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം എന്ന് ആശംസിക്കുന്നു…
തോമസിനും സാന്ദ്രക്കും മലയാളം യുകെയുടെ എല്ലാ ആശംസകളും…
തോമസ് മാത്യു നെടുങ്കണ്ടം കാവളക്കാട്ട് കെ ടി മാത്യു & റോസമ്മ ദമ്പതികളുടെ പുത്രനും, സാന്ദ്ര പാലാ തേയ്‌ച്ചുപറമ്പിൽ സന്തോഷ് ജോസഫ് & മിനി ദമ്പതികളുടെ പുത്രിയുമാണ്..
Leave a Reply