ബേസില്‍ ജോസഫ്
1) മട്ടണ്‍- 1 കിലോ
2) ചുവന്നുള്ളി- 50 ഗ്രാം ചതച്ചത്
വെളുത്തുള്ളി- 50 ഗ്രാം ചതച്ചത്
ഇഞ്ചി- 50 ഗ്രാം ചതച്ചത്
മല്ലിപൊടി-ഒരുസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
കുരുമുളകുപൊടി- അര സ്പൂണ്‍
ഗരം മസാലപൊടി- 1 ടിസ്പൂണ്
ഉപ്പ്- പാകത്തിന്
3) ഓയില്‍- 200 മില്ലി (വെളിച്ചെണ്ണ നല്ലത് )
4) സബോള- 400 ഗ്രാം (നീളത്തില്‍ അരിഞ്ഞത്)
5) വറ്റല്‍മുളക്- 4 എണ്ണം
6) തക്കാളി- 4 എണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില- 1 ചെറിയ കെട്ട് പൊടിയായി അരിഞ്ഞത്
പുതിനയില- 1 ചെറിയ കെട്ട് പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
മട്ടണ്‍ വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും ചേര്‍ത്ത് തിരുമ്മിവയ്ക്കുക (1 മണിക്കൂര്‍ എങ്കിലും). തിരുമ്മിവച്ചിരിക്കുന്ന മട്ടണ്‍ കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് കുക്ക് ചെയ്യുക (കുക്കറില്‍ ആണെങ്കില്‍ 4 വിസില്‍ വരെ).
പാനില്‍ എണ്ണ ചൂടാക്കി സബോള വഴറ്റുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചാറോടുകൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതിലേയ്ക്ക് ആറാമത്തെ ചേരുവയും ചേര്‍ത്തിളക്കി പാത്രം അടച്ചു വച്ച് വെള്ളം വറ്റുന്നതു വരെ കുക്ക് ചെയ്യുക. പിന്നീട് പാത്രം തുറന്നു വച്ചു ചെറുതീയില്‍ ഇളക്കി നന്നായി വരട്ടി എടുത്ത് കടുകും കൂടി പൊട്ടിച്ചു ചൂടോടെ വിളമ്പുക.
ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്
Leave a Reply