ബേസില്‍ ജോസഫ്

ചേരുവകള്‍

ഇടത്തരം ചെമ്മീന്‍ – 250 ഗ്രാം
ക്യാപ് സി ക്കം- 1 എണ്ണം
സബോള – 1 എണ്ണം
കറിവേപ്പില – 1 തണ്ട്
മല്ലിപൊടി – 2 ടീ സ്പൂണ്‍
മുളകുപൊടി – 1/2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീ സ്പൂണ്‍
ടൊമാറ്റോ – 1 എണ്ണം
ഓയില്‍ – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – 2 ടേബിള്‍സ്പൂണ്‍
കുടംപുളി – 2 കഷണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കിയതിനുശേഷം മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍ പൊടി, കുടംപുളി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ടൊമാറ്റോ, സബോള, ക്യാപസിക്കം ഇവ നീളത്തില്‍ അരിയുക. അല്പം കുഴിവുള്ള ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേയ്ക്ക് ആദ്യം സബോള ഇട്ടു വഴറ്റുക. പിന്നീട് ടോമാറ്റോയും ചേര്‍ത്ത് പകുതി വഴന്നു കഴിയുമ്പോള്‍ ക്യാപ്‌സിക്കവും ഇട്ട് ചേരുവകള്‍ എല്ലാം ഇടത്തരം തീയില്‍ വഴറ്റുക. മുക്കാല്‍ വഴന്നു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. കുടംപുളി ചേര്‍ത്ത് കുരുമുളകുപൊടിയും വിതറി തേങ്ങാപ്പാലും ഒഴിച്ച് പാത്രം ചുറ്റിച്ചു ഏകദേശം 10 മിനിറ്റ് ഇടത്തരം തീയില്‍ വയ്ക്കുക. കറിവേപ്പില ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട ശേഷം വാങ്ങി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക