ബേസില്‍ ജോസഫ്
ചേരുവകള്‍
ചിക്കന്‍ – 250 ഗ്രാം (ബോയില്‍ ചെയ്ത് ക്യൂബ്‌സ് ആയി മുറിച്ചത്)
സബോള – 1 എണ്ണം (ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത് )
ക്യാപ്സികം – 1 എണ്ണം (ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത് )
ഗ്രീന്‍ പീസ് – 50 ഗ്രാം
മഷ്റൂം -100 ഗ്രാം
ക്രീം -100 എംല്‍
വൈറ്റ് വൈന്‍ -50 എംല്‍
പ്ലെയിന്‍ ഫ്‌ളോര്‍ -50 ഗ്രാം
ബട്ടര്‍ -50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
പെപ്പര്‍ പൗഡര്‍ -20 ഗ്രാം
പാര്‍സിലി- ഗാര്‍ണിഷിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി അതിലേയ്ക്ക് സബോള, ക്യാപ്സികം, മഷ്റൂം എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പ്ലെയിന്‍ ഫ്‌ളോര്‍, ഉപ്പ്, പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഫ്‌ളോര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗ്യാസ് കുറച്ച് ഈ മിശ്രിതം നന്നായി ഇളക്കിക്കൊണ്ടു ക്രീം, വൈറ്റ് വൈന്‍, ചിക്കന്‍ സ്റ്റോക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ചു കുറുകിയ പരുവത്തിലാക്കി എടുക്കുക. ഇതിലേയ്ക്ക് ബോയില്‍ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ക്യൂബ്‌സ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് ചൂടാക്കി പാര്‍സിലി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് റൈസിനോ പാസ്തക്കൊപ്പമോ സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply