ബേസില്‍ ജോസഫ്
മട്ടണ്‍ മീറ്റ് ബോള്‍സ് – 8 എണ്ണം
പാല്‍ – 500ml
കാശ്മീര്‍ മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ജാതിപത്രി പൊടിച്ചത് – അര ടീസ്പൂണ്‍
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഒരു പാനില്‍ ഓയില്‍ ചൂടാക്കി മീറ്റ് ബോള്‍സ് വറത്തെടുക്കുക. അതിനുശേഷം സോസ് പാനില്‍ പാല്‍ ചൂടാക്കി അതില്‍ ഏലയ്ക്കായും ജാതി പത്രി പൊടിയും കാശ്മീരി മുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. വഴന്ന് പകുതിയാകുമ്പോള്‍ വറത്തു വച്ചിരിക്കുന്ന മീറ്റ് ബോള്‍സും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക പാല്‍ വീണ്ടും വറ്റിച്ച് പകുതിയാക്കുക. കുറുകി വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply