ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ ബ്രെസ്റ്റ് – 300 ഗ്രാം (ക്യൂബ്‌സ് ആയി മുറിച്ചത്)
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ – ഒരു നുള്ള്
ബട്ടര്‍ – 5 ടീസ്പൂണ്‍
തേന്‍ – 3 ടീസ്പൂണ്‍
സോയാസോസ് – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിക്കന്‍ ബ്രെസ്റ്റില്‍ കുരുമുളകുപൊടി, ഗാര്‍ലിക് പൗഡര്‍, ഉപ്പ് എന്നിവ വിതറുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കണം. ഇതിലേയ്ക്കു ചിക്കന്‍ ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ ഇരുവശവുമിട്ട് വേവിയ്ക്കണം. ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ വേവിയ്ക്കുക. ഇതിലേയ്ക്കു ചിക്കന്‍ സ്റ്റോക്കൊഴിച്ച് ഇളക്കണം. വെളുത്തുള്ളി അരിഞ്ഞത്, സോയാസോസ്, തേന്‍ എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കുക. ചേരുവകള്‍ ചിക്കന്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിയുമ്പോള്‍ നല്ലതു പോലെ ഡ്രൈ ആകുന്നത് വരെ തുറന്നു വച്ച് വേവിക്കുക. ചൂടോടെ സെര്‍വ് ചെയ്യുക

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക