ബേസില്‍ ജോസഫ്
ചേരുവകള്‍
കിംഗ് പ്രോണ്‍സ് – 10 എണ്ണം
കോണ്‍ഫ്‌ളോര്‍ – 100 ഗ്രാം
പ്ലെയിന്‍ ഫ്‌ളോര്‍ – 200 ഗ്രാം
മുട്ട – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഓയില്‍ – വറക്കുവാനാവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
പ്രോണ്‍സ് നന്നായി വൃത്തിയാക്കി വെള്ളം വലിയാന്‍ ഒരു പാത്രത്തിലാക്കി വയ്ക്കുക. ഒരു ബൗളില്‍ കോണ്‍ഫ്‌ളോറും പകുതി പ്ലെയിന്‍ ഫ്‌ളോറും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കി പ്രോണ്‍സിന് വേണ്ട ബാറ്റര്‍ ഉണ്ടാക്കിയെടുക്കുക. ഒരു പരന്ന പ്ലേറ്റിലേയ്ക്ക് ബാക്കിയുള്ള പ്ലെയിന്‍ ഫ്‌ളോര്‍ നിരത്തുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക നന്നായി ചൂടായിക്കഴിയുമ്പോള്‍ പ്രോണ്‍സ് ഓരോന്നായി എടുത്തു പാത്രത്തില്‍ മാറ്റിവച്ചിരിക്കുന്ന ഫ്‌ളോറില്‍ ഉരുട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ വറത്തു കോരുക. ചൂടോടെ സ്വീറ് ചില്ലി സോസിനൊപ്പമോ ടൊമാറ്റോ സോസിനൊപ്പമാ വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply