ബേസില്‍ ജോസഫ്
ചേരുവകള്‍
ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത് – 5 എണ്ണം
പാല്‍ – 1 ലിറ്റര്‍
മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
അണ്ടിപ്പരിപ്പ് – വറുത്തിടാന്‍ പാകത്തിന്
നെയ്യ് – വലിയ രണ്ട് ടീസ്പൂണ്‍
പഞ്ചസാര പാകത്തിന്
പാചകം ചെയുന്ന വിധം
ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന കാരറ്റ് നെയ്യില്‍ വഴറ്റുക. അതിനു ശേഷം പാല്‍ ഒഴിച്ച് നല്ല പോലെ വെന്ത് വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. പിന്നീട് മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് ഇറക്കി വെയ്ക്കുക. മുകളില്‍ അണ്ടിപ്പരിപ്പ് വറുത്തത് വിതറി ഇളം ചൂടോടെ ഉപയോഗിക്കാം. രുചികരമായ ക്യാരറ്റ് പായസം റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply