ചേരുവകൾ
ബോൺ ലെസ്സ് ചിക്കൻ -250 ഗ്രാം
സ്വീറ്റ് കോൺ – 2 സ്‌പൂൺ
വെളുത്തുള്ളി അരച്ചത് -1 ടീ സ്‌പൂൺപച്ചമുളക് -1 എണ്ണം
സബോള -പൊടിയായി അരിഞ്ഞത് -1 എണ്ണം
ഗരം മസാല -1/ 2 ടീ സ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വിനെഗർ -1/ 2 ടീ സ്‌പൂൺ
കോൺ ഫ്ലവർ -3 ടീസ്‌പൂൺ
ചിക്കൻ ക്യൂബ് – 2 എണ്ണം ( ചിക്കൻ സ്റ്റോക്ക് ഉണ്ടാക്കാൻ )
ഉപ്പ് – പാകത്തിന്
മുട്ട വെള്ള -1 മുട്ടയുടേത്
പാകം ചെയ്യുന്ന വിധം
സബോള ,പച്ചമുളക്,വെളുത്തുള്ളി ,ഗരം മസാല ,ചിക്കൻ എന്നിവ 2 കപ്പ് വെള്ളത്തിൽനന്നായി വേവിക്കുക . നന്നായി കുക്ക് ആയിക്കഴിയുമ്പോൾ വാങ്ങി ചിക്കൺ തണുത്തശേഷം കഷണങ്ങൾ ചെറുതായി അരിഞ്ഞിടുക .ഇതിലേയ്ക്ക് സ്വീറ്റ് കോൺ ഇട്ടു ഒന്നുതിളപ്പിക്കുക. ശേഷം,അതിലേയ്ക്ക് ചിക്കൻ സ്റ്റോക്ക് ഉപയോഗിച്ചു തന്നെ കോൺ ഫ്ലവർകലക്കി ഒഴിക്കുക .മുട്ടയുടെ വെള്ള നന്നായി അടിച്ച ശേഷം കുരുമുളകുപൊടി ചേർത്തു ഒഴിക്കുക .നന്നായി ചൂടാക്കി മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്തു വിളമ്പുക.
Leave a Reply