ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍-1 കിലോ (ബോണ്‍ലെസ്സ്)
തൈര്-1 കപ്പ്
സവാള-2
വെളുത്തുള്ളി ചതച്ചത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-5
ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുരുമുളകു ചതച്ചത്-1 ടീസ്പൂണ്‍
മല്ലിയില-2 കെട്ട്
ഉപ്പ് -ആവശ്യത്തിന്
ഓയില്‍-50 എംല്‍

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. പാനില്‍ ഓയില്‍ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇത് പുറത്തെടുത്തു മാറ്റി വയ്ക്കുക. ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് ഗരം മസാല പൗഡര്‍, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക .ഇതില്‍ ചിക്കന്‍ കഷണങ്ങളിട്ട് അല്‍പ നേരം കുറഞ്ഞ ചൂടില്‍ വറുക്കുക. ചിക്കന്‍ ഒരു വിധം വേവാകണം. അടച്ചു വച്ചു വേവിയ്ക്കാം. തൈരും വഴറ്റി വച്ച സവാളയും ചതച്ച കുരുമുളകും മല്ലിയില അരിഞ്ഞതും ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ചു വേവിയ്ക്കുക. ഗ്രേവി കുറുകുന്നതു വരെ വേവിയ്ക്കുക. വെന്താല്‍ വാങ്ങി വയ്ക്കാം. മൂര്‍ഗ് ധനിയാ കുറുമ റൈസിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക