ബേസില്‍ ജോസഫ്

ചേരുവകള്‍

ഉപ്പില്ലാത്ത ഉരുക്കിയ ബട്ടര്‍ – 50 ഗ്രാം
പൊടിച്ച പഞ്ചസാര – 25 ഗ്രാം
പൊടിച്ച ബിസ്‌ക്കറ്റ് – 15
ഉപ്പ് – 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 125 എംല്‍
ഉണങ്ങിയ തേങ്ങ – 50 ഗ്രാം
ചോക്കലേറ്റ് ചിപ്‌സ് – 125 ഗ്രാം
നട്ട്‌സ് അറിഞ്ഞത് – 50 ഗ്രാം ചെറുതായി നുറുക്കിയത്

പാചകം ചെയ്യുന്ന വിധം

ബര്‍ഫി ഉണ്ടാക്കുന്നതിനു മുന്‍പ് ഒരു ബൗളില്‍ പൊടിച്ച ബിസ്‌ക്കറ്റും പഞ്ചസാരയും ഉപ്പുമായി ചേര്‍ത്ത് വയ്ക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യത്തില്‍ ചൂടാക്കി വയ്ക്കുക. ഒരു ബൗളില്‍ ഉരുകിയ ബട്ടര്‍ എടുക്കുക. ഇതിലേക്ക് ബിസ്‌ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറില്‍ നന്നായി ഇളക്കുക. ബേക്കിങ് ട്രേയിലേക്ക് ഇത് ഒഴിക്കുക. അതിനെ നന്നായി പരത്തുക. ഇതിനു മുകളിലേക്ക് തേങ്ങ വിതറുക. തേങ്ങയുടെ ഒരു പാളി തീര്‍ക്കുക. ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്‌സ് വിതറുക. അതിനും മുകളില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കുക. അവസാനമായി നട്ട്‌സ് വിതറുക. 20-30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിക്കുക. നിങ്ങളുടെ ചോക്കലേറ്റ് ബര്‍ഫി തയ്യാറായിക്കഴിഞ്ഞു.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക