ബേസില്‍ ജോസഫ്

ചേരുവകള്‍

പനീര്‍ -250 ഗ്രാം(ക്യൂബ്സ് ആയി മുറിച്ചത്)
സവാള-2 എണ്ണം
തക്കാളി-2 എണ്ണം
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
പച്ചമുളക്-3 എണ്ണം
ടൊമാറ്റോ സോസ്-1 ടീസ്പൂണ്‍
വഴനയില -1
ജീരകം-അര ടീസ്പൂണ്‍
എണ്ണ-വറക്കുവാനാവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില- ഗാര്‍ണിഷിന്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി മുറിച്ചു വച്ചിരിക്കുന്ന പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറത്തു കോരുക. സബോളയും പച്ചമുളകും വഴറ്റി തണുപ്പിച്ച ശേഷം ഒരു മിക്‌സിയില്‍ നല്ല പേസ്റ്റ് ആയി അരച്ചെടുക്കുക.ടോമാറ്റോയും ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചു അരച്ചെടുക്കുക. വേറൊരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേയ്ക്ക് വഴനയില ചേര്‍ത്തിളക്കി ചൂടാകുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന സബോള പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഓയില്‍ വലിയുന്നതു വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന ടൊമാറ്റോ പേസ്റ്റ് ചേര്‍ത്ത് കുക്ക് ചെയ്യുക. മഞ്ഞള്‍ പൊടി, മുളകുപൊടി,ഗരം മസാല, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി കുക്ക് ചെയ്യുക. മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോള്‍ വറത്തു വച്ചിരിക്കുന്നപനീര്‍ ചേര്‍ത്തിളക്കി മൂന്ന്- നാലു മിനിട്ടു കുക്ക് ചെയ്തു മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക