ബേസിൽ ജോസഫ്

ചേരുവകൾ

ബീഫ് -1/2 കിലോ
സബോള -2 എണ്ണം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -1 -കുടം
മല്ലിപ്പൊടി -2 ടേബിൾസ്പൂൺ
കുരുമുളകുപൊടി -2 ടീസ്പൂൺ
മഞ്ഞൾപൊടി -1 ടീസ്പൂൺ
പെരുംജീരകപ്പൊടി -1 ടീസ്പൂൺ
പച്ചമുളക് -3 എണ്ണം
തേങ്ങക്കൊത്ത്‌ -1/2 തേങ്ങയുടെ
ഓയിൽ – 0 എംൽ
കറിവേപ്പില -2 തണ്ട്
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബീഫ് ചെറിയ കഷണങ്ങൾ ആക്കി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി 1 മണിക്കൂർ വയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി കറിവേപ്പില തേങ്ങാക്കൊത്ത്‌, പച്ചമുളക് എന്നിവയിട്ട് മൂപ്പിക്കുക. തേങ്ങാ ഇളം ബ്രൗൺ നിറമാകുമ്പോൾ വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചത് ചേർക്കുക. നന്നായി മൂത്തു കഴിയുമ്പോൾ സബോള ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ ബ്രൗൺ ആയിക്കഴിയുമ്പോൾ മല്ലിപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തിളക്കുക. ഇതിലേക്കു ബീഫ് ചേർത്തിളക്കി നന്നായി മിക്സ് ചെയ്ത് വേവിക്കുക. ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കി നല്ലതുപോലെ വെള്ളം വറ്റിച്ചു എടുക്കുക. കുട്ടനാടൻ ബീഫ് വരട്ടിയത് തയ്യാർ

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക