ബേസില്‍ ജോസഫ്

ചേരുവകള്‍

ആപ്പിള്‍ -1 എണ്ണം
ഓറഞ്ച്-1 എണ്ണം
കിവി ഫ്രൂട്ട് -1 എണ്ണം
ലെമണ്‍ -1 എണ്ണം
ആപ്പിള്‍ ജ്യൂസ് -1 ലിറ്റര്‍
ലെമണൈഡ്/ സ്പാര്‍ക്കിളിങ് വാട്ടര്‍ -500 എംല്‍
പുതിനയില -5 തണ്ട്

ഉണ്ടാക്കുന്ന വിധം

ആപ്പിള്‍ ഓറഞ്ച്, ലെമണ്‍, കിവി ഫ്രൂട്ട് (കിവി ഫ്രൂട്ടിന്റെ മാത്രം തൊലി കളഞ്ഞാല്‍ മതി) എന്നിവ നന്നായി കഴുകി റൌണ്ട് ആയി സ്ലൈസ് ചെയ്‌തെടുക്കുക. ഒരു വലിയ ഗ്ലാസ് ജാറില്‍ ഇവ എല്ലാം കൂടി ഇട്ട് അതിനു മുകളില്‍ പുതിനയില അരിഞ്ഞതും കൂടി ചേര്‍ക്കുക. ഇതിലേയ്ക്ക് ആപ്പിള്‍ ജ്യൂസ് ചേര്‍ത്ത് ഫ്രിഡ്ജില്‍ കുറഞ്ഞത് 3 മണിക്കൂര്‍ എങ്കിലും വയ്ക്കുക. നന്നായി തണുത്തു കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്തു ലെമണൈഡോ സ്പാര്‍ക്കിളിങ് വാട്ടറോ ചേര്‍ത്ത് ഐസ് ക്യൂബ്‌സും കൂടി ഇട്ടു സെര്‍വ് ചെയ്യുക. നമ്മുടെ ബാര്‍ബിക്യു പാര്‍ട്ടികള്‍ക്കൊക്കെ സെര്‍വ് ചെയ്യാന്‍ പറ്റിയ ഒരു നല്ല ഡ്രിങ്ക് ആണ് സൗദി ഷാംപെയ്ന്‍.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്