ബേസില്‍ ജോസഫ്

ചേരുവകള്‍

സ്ട്രോബെറി -400 ഗ്രാം
മില്‍ക്ക് -100 എംല്‍
ക്രീം -300 എംല്‍
ഷുഗര്‍ -50 ഗ്രാം
ജലാറ്റിന്‍ പൗഡര്‍ -2 ടീസ്പൂണ്‍
വാനില എസ്സെന്‍സ് -5 എംല്‍

പാചകം ചെയ്യുന്ന വിധം

സ്ട്രോബെറി നന്നായി കഴുകി വൃത്തിയാക്കിയെടുത്തു ഒരു ബ്ലെന്‍ഡറില്‍ അരച്ച് പള്‍പ്പ് ആക്കി എടുത്തു അരിച്ചെടുക്കുക. ഒരു സോസ് പാനില്‍ മില്‍ക്ക് ഒഴിച്ച് ജലാറ്റിന്‍ മിക്‌സ് ചെയ്തു 10 മിനിറ്റ് വയ്ക്കുക. അതിനു ശേഷം മില്‍ക്ക് ചെറുതീയില്‍ ചൂടാക്കി ഷുഗര്‍, ക്രീം, വാനില എസ്സെന്‍സ് എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ചൂടാക്കുക. ചൂടാക്കുമ്പോള്‍ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ശേഷം കുക്കര്‍ ഓഫ് ചെയ്ത് ഈ മിശ്രിതം തണുക്കാന്‍ 10 മിനിറ്റ് വയ്ക്കുക. തണുത്തു കഴിയുമ്പോള്‍ സെറ്റ് ആകാനുള്ള ചെറിയ ബൗളിലേയ്ക്ക് (ramekin bowls) ഒഴിച്ച് കുറഞ്ഞത് 4 മണിക്കൂര്‍ എങ്കിലും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ഇപ്പോള്‍ പനക്കോട്ട നന്നായി സെറ്റ് ആയിക്കഴിഞ്ഞിരിക്കും. ഈ ബൗള്‍ സെര്‍വിങ് പ്ലേറ്റിലേയ്ക്ക് കമിഴ്ത്തി ഫ്രഷ് സ്ട്രോബെറി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യുക. കൂടെ സൈഡില്‍ ക്രീമോ ഐസ് ക്രീമോ ഒക്കെ ഓരോരുത്തരുടെയും താത്പര്യം അനുസരിച്ചു ഉപയോഗിക്കാം

(സെറ്റ് ആയ പനക്കോട്ട ബൗളില്‍ നിന്ന് വിട്ട് പോരാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഒരു ചെറിയ ടേബിള്‍ knife ഉപയോഗിച്ച് ഇളക്കിയെടുക്കുക. )

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.