ബേസില്‍ ജോസഫ്

ചേരുവകള്‍

മിന്‍സ്ഡ് ബീഫ് -1 കിലോ.
സവോള – 1 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഒലിവ് ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍
മൈദ 3 – ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍
റോസ്‌മേരി – 4 ടേബിള്‍ സ്പൂണ്‍
തക്കാളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ബീഫ് സ്റ്റോക്ക് – 100 ml
ക്യാരറ്റ് – 200 ഗ്രാം
പീസ് – 200 ഗ്രാം
ഉരുളക്കിഴങ്ങ് – 1 കിലോ.
ബട്ടര്‍ – 1 ടേബിള്‍ സ്പൂണ്‍
പാല്‍ – 50ml
ചെഡാര്‍ ചീസ് – 25 ഗ്രാം
ഉപ്പ് – 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് മുറിച്ച് വേവിച്ച് എടുക്കുക. അത് ഒരു പാത്രത്തിലേയ്ക്ക് ആക്കി ബട്ടറും പാലും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.(പൊട്ടറ്റോ മാഷ് ). ഒരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് സബോള വഴറ്റുക. ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളിയും ക്യാരറ്റും പീസും കൂടി ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് മിന്‍സ് ചെയ്ത ബീഫ്, ഉപ്പ്, കുരുമുളകുപൊടി, റോസ്‌മേരി, തക്കാളി പേസ്റ്റ്, മൈദയും ചേര്‍ത്ത് ഇളക്കുക. ചൂടായിക്കഴിയുമ്പോള്‍ ബീഫ് സ്റ്റോക്ക് ചേര്‍ത്ത് തിളപ്പിച്ചു ചെറിയ തീയില്‍ കുറുക്കി എടുക്കുക. ഈ ഇറച്ചിക്കൂട്ട് ഒരു ബേക്കിംഗ് ഡിഷില്‍ പരത്തിയിടുക. അതിന്റെ മുകളിലേയ്ക്ക് ഉരുളക്കിഴങ്ങ് പൂരി ഉണ്ടാക്കിയത് സ്‌പ്രെഡ് ചെയ്ത് ചീസ് കൊണ്ട് ടോപ്പ് ചെയ്ത് 20-25 മിനിറ്റ്‌സ് ബേക്ക് ചെയ്യുക.