ബേസില്‍ ജോസഫ്
അമേരിക്കന്‍ മലയാളി ദീപ പെരേര കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി യുകെ യില്‍ വന്നപ്പോള്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ റെസിപിയാണ് ഈയാഴ്ചത്തെ വീക്കെന്‍ഡ് കുക്കിംഗില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത്. ദീപ തന്നെ എഴുതി തയാറാക്കിയ ഈ സ്‌പെഷ്യല്‍ വിഭവം വളരെ എളുപ്പത്തിലും കുറഞ്ഞ ചിലവിലും ഉണ്ടാക്കാവുന്നതാണ്. ഏവര്‍ക്കും രുചികരമായ ബനാന മഫിന്‍സ് ഇഷ്ടപ്പെടും എന്നു കരുതുന്നു. ദീപ തന്നെയാണ് ഈ റെസിപി എഴുതിയതും ഈ സ്‌പെഷ്യല്‍ ഡിഷ് ഉണ്ടാക്കാന്‍ ഉണ്ടായ സാഹചര്യവും എന്നോട് പറഞ്ഞത്. ഇനി ദീപയുടെ വാക്കുകളിലേക്ക്
‘യൂറോപ്പ് സന്ദര്‍ശന വേളയില്‍ യുകെയിലെ ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന മാതൃ സഹോദരിയുടെ മക്കളായ എലിസബത്തിന്റെയും മെര്‍ലിന്റെയും കുടുംബത്തോടൊപ്പം ഒരാഴ്ചക്കാലം ചിലവഴിക്കാന്‍ ഭാഗ്യം ലഭിച്ചു. കാഴ്ചകള്‍ കാണുവാനായി വിവിധ ദിവസങ്ങളില്‍ പുറത്തു പോകുന്ന അവസരത്തില്‍ കുട്ടികള്‍ക്കായി അല്പം ബനാന കരുതിയിരുന്നു. കാലാവസ്ഥ പതിവിലും ചൂടുള്ളതായിരുന്നതിനല്‍ ബനാന നിറം മാറുകയും അല്പം കൂടുതലായി പഴുക്കുകയും ചെയ്തു.
കളയുവാന്‍ തുടങ്ങിയ ബനാന വളരെ രുചികരമായ രീതിയില്‍ ഒരു വിഭവം ആക്കം എന്ന് ഞാന്‍ അഭിപ്രായം പറഞ്ഞു. തിരിച്ചു വീട്ടില്‍ വന്ന് വളരെ പെട്ടെന്ന് തന്നെ ഞാന്‍ മഫിന്‍സ് തയ്യാറാക്കുകയും എല്ലാവര്‍ക്കും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. കുടുംബ സുഹൃത്തായ ബേസില്‍ ഈ മഫിന്‍സ് കഴിക്കുകയും വീക്കെന്‍ഡ് കൂക്കിങ്ങില്‍ യുകെ മലയാളികള്‍ക്കായി ഈ റെസിപി പരിചയപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടപ്രകാരം നിങ്ങള്‍ക്കായി വളരെ ലളിതവും ആരോഗ്യപ്രദവുമായ ഈ വിഭവത്തിന്റെ റെസിപി ചുവടെ ചേര്‍ക്കുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു
ചേരുവകള്‍
ബനാന -3 എണ്ണം (നന്നായി പഴുത്തത്)
ബട്ടര്‍ ഉരുക്കിയത് -75 ml
ഷുഗര്‍ -100 ഗ്രാം
മുട്ട – 1 എണ്ണം
ബേക്കിംഗ് സോഡാ -1 ടീസ്പൂണ്‍ (ബേക്കിംഗ് പൗഡര്‍ അല്ല )
വാനില – 1 ടീസ്പൂണ്‍
വാല്‍നട്ട്‌സ് – 75 ഗ്രാം
ചൊക്ലേറ്റ് ചിപ്‌സ് – 75 ഗ്രാം
പ്ലൈന്‍ ഫ്‌ളോര്‍ -210 ഗ്രാം
പാചകം ചെയ്യുന്ന വിധം
ഓവന്‍ 175 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക, ഒരു മിക്‌സിങ്ങ് ബൗളില്‍ ബനാന മാഷ് ചെയ്ത് എടുക്കുക. ഇതിലേയ്ക്ക് മുട്ട, ഉരുക്കിയ ബട്ടര്‍, ഷുഗര്‍, വാനില, അല്‍പം ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് ഫ്‌ളോര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കൂടെ വാല്‍നട്ട്‌സും ചൊക്ലേറ്റ് ചിപ്‌സും ചേര്‍ക്കുക. മഫിന്‍ ടിന്‍, പേപ്പര്‍ ലൈനേര്‍സ് വച്ച് ലൈന്‍ ചെയ്യുക. ടിന്നിന്റെ മുക്കാല്ലോളം മിക്‌സ് ഫില്‍ ചെയ്ത് 15 -17 മിനിട്ട് ബേക്ക് ചെയ്യുക. ഒരു ടൂത്ത് പിക്ക് എടുത്ത് മഫിന്‍സിന്റെ മധ്യത്തില്‍ കുത്തിനോക്കി വേവ് ഉറപ്പിക്കുക. രുചികരമായ ബനാന മഫിന്‍സ് റെഡി
അമേരിക്കയിലെ കൊളമ്പസിലെ ഒഹിയൊയില്‍ ഭര്‍ത്താവ് ഓസ്ടിന്‍ പെരേര, മക്കള്‍ ആശ, ദിയ, ഏയ്ഡന്‍ എന്നിവരോപ്പം താമസിക്കുന്ന ദീപ ചങ്ങനാശ്ശേരി സ്വദേശിനി ആണ്.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply