ബേസില്‍ ജോസഫ്

1) തൈര് – 3 സ്പൂണ്‍
കുരുമുളക് പൊടിച്ചത് – 1 ടീസ്പൂണ്‍
ഗരം മസാല പൊടി – 1/ 4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2)ചിക്കന്‍ – 1 കിലോ
3)തക്കാളി – 400 ഗ്രാം (അരക്കുവാനായി)
4) ഓയില്‍ – 100 ml

5) ബയലീഫ് – 2
ഏലക്ക – 3 എണ്ണംചതച്ചത്
കറുവാപട്ട – 1 പീസ്
ജീരകം – അരടീസ്പൂണ്‍
ഗ്രാമ്പൂ – 2 എണ്ണം പൊടിച്ചത്

6) വെളുത്തുള്ളി – 2 അല്ലി ചതച്ചത്
ഇഞ്ചി – 1 കഷണം അരിഞ്ഞത്
സവാള – 3 എണ്ണം പൊടിയായി അരിഞ്ഞത്

7) ജീരകപൊടി – അര ടീസ്പൂണ്‍
ഇഞ്ചി അരച്ചത് – 1 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്
മല്ലിപൊടി – 1 ടീസ്പൂണ്‍

8) തക്കാളി – 200 ഗ്രാം പൊടിയായി അരിഞ്ഞത്
9) വെള്ളം – 200 ml
10) ഗരം മസാല പൊടി 1/2 ടീസ്പൂണ്‍
11)മല്ലിയില ഗാര്‍നിഷിന്

പാകംചെയ്യുന്നവിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. തക്കാളി തിളച്ച വെള്ളത്തില്‍ 2 മിനിറ്റ് ഇട്ട് തൊലി കളഞ്ഞ് തണുത്ത വെള്ളത്തിലിട്ട് അരച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അടച്ചു വച്ച് ചെറുതീയില്‍ വേവിക്കണം. മിശ്രിതം നന്നായി കുറുകി എണ്ണ തെളിയുമ്പോള്‍ അടപ്പു മാറ്റി ചിക്കന്‍ തിരിച്ചും മറിച്ചുമിട്ട് ഇളംബ്രൗണ്‍ ആകും വരെ വറക്കുക. ഇതിലേയ്ക്ക് ഏഴാമത്തെ ചേരുവയും തക്കാളി അരച്ചതും അരിഞ്ഞതും ചേര്‍ത്തിളക്കണം. ആവശ്യമെങ്കില്‍ വെള്ളവും കൂടി ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് ചിക്കന്‍ വെന്ത് ചാറു കുറുകി വരുന്നത് വരെ കുക്ക് ചെയ്യുക. ചിക്കന്‍ വെന്ത ശേഷം ഗരംമസാല വിതറി മല്ലിയിലകൊണ്ട് അലങ്കരിച്ചു വിളമ്പുക.

 

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്