ബേസില്‍ ജോസഫ്

ചേരുവകള്‍

ബട്ടണ്‍ മഷ്റൂം -150 ഗ്രാം
ഗാര്‍ലിക്-1 കുടം (ചതച്ചെടുത്ത് )
ക്രീം -75 എംല്‍
ഒലിവ് ഓയില്‍ -30 എംല്‍
ബട്ടര്‍ – 25 ഗ്രാം
സോഫ്റ്റ് ചീസ് -25 ഗ്രാം
പെപ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
ബ്രെഡ് -1 സ്ലൈസ്
പാഴ്സ്ലി – ഗാര്‍ണിഷ് ചെയ്യാന്‍

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു പാന്‍ എടുത്തു ഒലിവ് ഓയില്‍ ചൂടാക്കി അതിലേയ്ക്ക് ചതച്ച ഗാര്‍ലിക്കും കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബട്ടണ്‍ മഷ്റൂം ചേര്‍ത്ത് കുക്ക് ചെയ്യുക. മഷ്റൂമില്‍ നിന്നും വെള്ളം ഇറങ്ങി വലിഞ്ഞു തുടങ്ങുമ്പോള്‍ ബട്ടറും സോഫ്റ്റ് ചീസും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബട്ടറും ചീസും ഉരുകി മഷ്റൂമിനോട് ചേര്‍ന്നുകഴിയുമ്പോള്‍ പെപ്പറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ബോയില്‍ ആയി നല്ല ക്രീമി ടെക്‌സ്ചര്‍ ആകുമ്പോള്‍ ക്രീം കൂടി ചേര്‍ത്ത് തീ ഓഫാക്കി ഒരു സ്ലൈസ് ടോസ്റ്റഡ് ബ്രെഡിന്റെ കൂടെയോ അല്ലെങ്കില്‍ മുകളിലോ സ്‌പ്രെഡ് ചെയ്ത് പാഴ്‌സ്‌ലി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്