ബേസില്‍ ജോസഫ്

ചേരുവകള്‍

നെയ്മീന്‍ – ഒരുകിലോ
വെളുത്തുള്ളി – 100 ഗ്രാം
ഇഞ്ചി – 2 കഷണം
ചുവന്നുള്ളി – 100 ഗ്രാം
കുടംപുളി – 4 കഷണം
കടുക്, ഉലുവ – 10 ഗ്രാം
മുളകുപൊടി – 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – ഒരുസ്ട്രിപ്
കോക്കനട്ട് ഓയില്‍ – 4 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

നെയ്മീന്‍ നന്നായി കഴുകി ചെറിയ കഷണങ്ങള്‍ ആയി വെട്ടിവയ്ക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റിവയ്ക്കുക. കുടംപുളി അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. മണ്‍ചട്ടിയില്‍ (ഉണ്ടെങ്കില്‍ ഇല്ലെങ്കില്‍ ചുവട് കട്ടിയുള്ള പാന്‍) 2 സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ച് കടുക്, ഉലുവ ഇവ ഇട്ട് പൊട്ടിക്കുക. ഇതിലേയ്ക്ക് ചതച്ചുവച്ച ഇഞ്ചി ഉള്ളിക്കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വറുക്കുക. വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍ ഒഴിച്ചു മുളകുപൊടി നന്നായി മൂപ്പിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവകൂടി ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. അരപ്പ് തിളക്കുമ്പോള്‍ മീന്‍കഷണങ്ങള്‍ ഇട്ട് പുളിയും ചേര്‍ത്ത് ചെറുതീയില്‍ നന്നായി വറ്റിച്ചെടുക്കുക. ചട്ടി കുക്കറില്‍ നിന്ന് മാറ്റുമ്പോള്‍ ഒരു സ്പൂണ്‍ കോക്കനട്ട് ഓയില്‍, കറിവേപ്പില ഇവ ചേര്‍ത്ത് ചട്ടിചുറ്റിച്ചു വാങ്ങുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ്