നെയ്മീന്‍ – 1/ 2 കിലോ
സബോള -2 എണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – 1 പീസ് ചതച്ചത്
വെളുത്തുള്ളി – 1 കുടം ചതച്ചത്
പച്ചമുളക് – 4 എണ്ണം നീളത്തില്‍ കീറിയത്
കുഞ്ഞുള്ളി – 6 എണ്ണം
ഏലക്ക – 4 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കറുവ പട്ട – 1 കഷണം
തക്കാളി – 2 എണ്ണം
തേങ്ങാപ്പാല്‍ -ഒന്നാം പാല്‍ -1 കപ്പ, രണ്ടാം പാല്‍ – 1 കപ്പ, മൂന്നാം പാല്‍ 1/ 2 കപ്പ്
കറിവേപ്പില – 1 തണ്ട്
കുരുമുളകു പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍പൊടി 1/ 2 ടീ സ്പൂണ്‍
നാരങ്ങ നീര് – പകുതി നാരങ്ങയുടെ
ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
മീന്‍ നന്നായി കഴുകി എടുത്ത് കുരുമുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ പുരട്ടി 1/ 2 മണിക്കൂര്‍ വയ്ക്കുക. ഓയില്‍ ചൂടാക്കി മീന്‍ പൊടിയാതെ 2-3 മിനുട്ട് വറുത്ത് എടുക്കുക. ഒരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറി വേപ്പില വഴറ്റി എടുക്കുക. ഇതിലേയ്ക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ മൂപ്പിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വിട്ടു തുടങ്ങുമ്പോള്‍ സബോള, കുഞ്ഞുള്ളി ചേര്‍ത്ത് വീണ്ടും വഴറ്റുക. സബോള ലൈറ്റ് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീനും മൂന്നാം പാലും ചേര്‍ത്ത് തിളപ്പിക്കുക. ഗ്രേവി ചെറുതായി കുറുകി വരുമ്പോള്‍ രണ്ടാം പാലും തക്കാളിയും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തക്കാളി കുക്ക് ആയി കഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് ചെറു തീയില്‍ ചൂടാക്കി വാങ്ങുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply