ബേസില്‍ ജോസഫ്

ഒരു ഇന്‍ഡോ ചൈനീസ് വെജിറ്റേറിയന്‍ ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ചൈനീസ് കുക്കിംഗ് രീതിയും സീസണിങ്ങും ഇന്ത്യന്‍ ടേസ്റ്റിനു അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചാണ് ഈ ഡിഷ് ഉണ്ടാക്കുന്നത്. മഞ്ചൂരിയന്‍ ഡിഷുകള്‍ എല്ലാം തന്നെ വളരെ പേരുകേട്ടതാണ്. ഒരു നൂറ്റാണ്ടിനു മുന്‍പ് കല്‍ക്കട്ടയിലെ ചൈനാ ടൗണില്‍ താമസിച്ചിരുന്ന നിവാസികള്‍ ആണ് ഗോബി മഞ്ചൂരിയന്‍ എന്ന ഡിഷ് ആദ്യമായി ഉണ്ടാക്കിയത് എന്ന് കരുതുന്നു. ഗോബി മഞ്ചൂരിയന്‍ ഡ്രൈ ആയിട്ടും ഗ്രേവി ആയിട്ടും ഉണ്ടാക്കാവുന്നതാണ്. ഡ്രൈ ആണെങ്കില്‍ ഒരു സ്റ്റാര്‍ട്ടര്‍ ആയിട്ടും ഗ്രേവി ആണെങ്കില്‍ മെയിന്‍ ഡിഷിനു സൈഡ് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. ചരിത്രം കൂടുതല്‍ പറയാതെ ഡിഷിന്റെ പാചകരീതിയിലേയ്ക്ക് കടക്കാം.

ചേരുവകള്‍

1) കോളി ഫ്‌ളവര്‍ – 1 എണ്ണം (പെറ്റല്‍സ് അടര്‍ത്തി എടുത്തത്)
2) പ്ലെയിന്‍ ഫ്‌ളോര്‍ – 3 ടേബിള്‍സ്പൂണ്‍
കോണ്‍ഫ്‌ലൗര്‍ – 1 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ജിഞ്ചര്‍ഗാര്‍ലിക്‌പേസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
3 )സബോള – 1 എണ്ണം
4) ക്യാപ്‌സിക്കം – 1 എണ്ണം
5) ഇഞ്ചി – 1 പീസ്
6) വെളുത്തുള്ളി – 4 അല്ലി
7) പച്ചമുളക് – 1 എണ്ണം
8) സോയ സോസ് – 2 ടീസ്പൂണ്‍
9) ഗ്രീന്‍ചില്ലി സോസ് – 1 ടീസ്പൂണ്‍
10) ടോമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
11) വിനാഗിരി – 1 ടീസ്പൂണ്‍
12) സ്പ്രിംഗ് ഒനിയന്‍ – ഗാര്‍നിഷിന്
13) ഓയില്‍ – കോളി ഫ്‌ളവര്‍ വറക്കുവാന്‍ ആവശ്യത്തിന്
(എല്ലാ വെജിറ്റബള്‍സും വളരെ ചെറുതായി ചോപ് ചെയ്താണ് ഉപയോഗിക്കുന്നത്)

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോളി ഫ്‌ളവര്‍ പെറ്റല്‍സ് ആയി അടര്‍ത്തി എടുത്ത് ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വയ്ക്കുക. കോളിഫ്‌ളവറില്‍ മറഞ്ഞിരിക്കുന്ന എന്തെങ്കിലും അണുക്കള്‍ ഉണ്ടെങ്കില്‍ അത് നശിച്ചു പോകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മിക്‌സിങ്ങ് ബൗളില്‍ രണ്ടാമത്തെ ചേരുവകള്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളം കൂടി ചേര്‍ത്ത് കട്ടിയുള്ള ഒരു ബാറ്റര്‍ ഉണ്ടാക്കി വെള്ളം ഊറ്റിക്കളഞ്ഞ കോളിഫ്‌ളവര്‍ മുക്കി എണ്ണയില്‍ വറത്ത് കോരുക. ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സബോള, ക്യാപ്‌സികം എന്നിവ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് എല്ലാ സോസുകളും അല്‍പം ചൂടുവെള്ളം കൂടി ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക. (വെള്ളത്തിനു പകരം വെജിറ്റബള്‍ സ്റ്റോക്ക് ആണെങ്കില്‍നല്ലത്) ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന കോളിഫ്‌ളവറും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് നന്നായി ടോസ് ചെയ്യുക. അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിംഗ് ഓനിയന്‍ ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക. ഇനി ഗ്രേവി ആയിട്ടു വേണമെങ്കില്‍ ടോസ് ചെയ്തു കഴിയുമ്പോള്‍ വെജിറ്റബിള്‍ സ്റ്റോക്കും ചേര്‍ത്ത് ചൂടാക്കി അതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ മിക്‌സ് ചെയ്തു ചേര്‍ത്ത് നല്ല കട്ടിയുള്ള സോസ് ആക്കി എടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക