ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ ബോണ്‍ ലെസ്സ് -250 ഗ്രാം
ഇഞ്ചി -1 പീസ്
വെളുത്തുള്ളി -5 അല്ലി
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
മല്ലിയില – 2 ടേബിള്‍ സ്പൂണ്‍
പുതിനയില – 2 ടേബിള്‍ സ്പൂണ്‍
ചെറിയുള്ളി – 4-5
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
മൈദ – 100 ഗ്രാം
ഓയില്‍ – വറക്കുവാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിക്കന്‍ നന്നായി കഴുകി ഒരു പാനില്‍ ഇട്ട് കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. നന്നായി തണുത്ത് കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, മല്ലിയില പൊതിനയില, ചെറിയുള്ളി നാരങ്ങാനീര് എന്നിവകൂടി വേവിച്ച ചിക്കനൊപ്പം ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വളരെ ചെറിയ ഉരുളകളാക്കി നീളത്തില്‍ ചെറിയ കബാബിന്റെ ഷെയ്പ്പില്‍ ഉരുട്ടി വയ്ക്കുക. മൈദ ആവശ്യത്തിന് ഉപ്പ്, വെള്ളം, ഓയില്‍ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഈ മാവ് ചപ്പാത്തി വലുപ്പത്തില്‍ പരത്തി നീളത്തില്‍ കത്തി കൊണ്ട് മുറിച്ച് ഉരുട്ടി വെച്ച ഉരുളകളുടെ മുകളില്‍ ചുറ്റി വെയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഈ ഉരുളകള്‍ ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്‌തെടുക്കുക ഹണി ബീ ചിക്കന്‍. ചൂടോടെ ടൊമാറ്റോ സോസിനൊപ്പം സെര്‍വ് ചെയ്യുക.

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക