ബേസില്‍ ജോസഫ്
ചേരുവകള്‍
ചിക്കന്‍ – 1 കിലോ
തക്കാളി – ഒരെണ്ണം
ഇഞ്ചി – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 2 ടേബിള്‍ സ്പൂണ്‍
മുളക് – 2 ടീസ്പൂണ്‍
മല്ലി – 1/2 ടീസ്പൂണ്‍
നെയ്യ് – 5 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
ഉള്ളി – 1 വലുത്
അണ്ടിപ്പരിപ്പ് – 10 എണ്ണം
ഗരംമസാല – 1 ടീസ്പൂണ്‍
മല്ലിയില – 1/4 കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായതിന് ശേഷം നെയ്യ് ഒഴിക്കുക. ചൂടായതിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് പച്ചമുളക്. മുളക, മല്ലി ,തക്കാളി, ഗരം മസാല എന്നിവയും ചേര്‍ത്ത് വഴറ്റുക. ഉപ്പും ചിക്കനും ചേര്‍ക്കാം. ഉള്ളി കുറച്ച് വെള്ളത്തില്‍ വേവിച്ച് വെള്ളം തണുത്തതിനു ശേഷം കുതിര്‍ത്ത അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കാം. എല്ലാംകൂടി നന്നായി പത്ത് മിനുട്ട് അടച്ചിട്ട് വേവിക്കാം. അവസാനമായി മല്ലിയിലയും ചേര്‍ക്കാം. കഡായി ചിക്കന്‍ റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക