ബേസില്‍ ജോസഫ്

…………………………………..

ചേരുവകള്‍

കരിമീന്‍ -4 എണ്ണം

സബോള-3 എണ്ണം

പച്ചമുളക്-5 എണ്ണം (നടുവേ മുറിച്ചത് )

കറി വേപ്പില-2 തണ്ട്

തക്കാളി-1 എണ്ണം

ഗരംമസാല-1 ടീസ്പൂണ്‍

മല്ലിപൊടി-1ടേബിള്‍സ്പൂണ്‍

മസാല അരക്കാനുള്ളത്

1)ഇഞ്ചി-1 കഷ്ണം

2)വെളുത്തുള്ളി-1 കുടം

3)കുരുമുളക്-1/2 ടേബിള്‍സ്പൂണ്‍

4)കുഞ്ഞുള്ളി-8 എണ്ണം

5)മഞ്ഞള്‍-1ടീസ്പൂണ്‍

ഇതെല്ലാം കൂടി കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

തേങ്ങയുടെ രണ്ടാം പാല്‍ -250 എംല്‍

ഒന്നാം പാല്‍ -125 എംല്‍

ഓയില്‍ – 3 ടേബിള്‍ സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

കരിമീന്‍ നന്നായി വൃത്തിയാക്കി വരഞ്ഞു അല്‍പം മഞ്ഞള്‍പൊടി, ചില്ലി പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്ന് മാരിനെറ്റ് ചെയ്തു ചെറിയ തീയില്‍ പകുതി വേവില്‍ വറത്തെടുത്തു വെക്കുക. ചുവട് നല്ലതുപോലെ പരന്ന ഒരു പാനില്‍ ഓയില്‍ ചൂടാക്കി സബോള, പച്ചമുളക്, കറി വേപ്പില നന്നായി വയറ്റുക ഇതിലേക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് നന്നായി വയറ്റുക. ഇതില്‍ മല്ലിപൊടി, ഗരംമസാല ചേര്‍ത്ത് വഴറ്റുക. ഓയില്‍ വലിഞ്ഞു അരപ്പിന്റെ പച്ചമണം മാറുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ചൂടാക്കുക. തിളച്ചു തുടങ്ങുമ്പോള്‍ തക്കാളിയും പകുതി വേവില്‍ വറത്തു വെച്ചിരിക്കുന്ന മീനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. ചാര്‍ നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ കറിയിലേക്ക് ഒഴിച്ച് ഒന്ന് ചൂടാക്കി കുറുക്കി എടുക്കുക. ചൂടോടെ കരിമീന്‍ മപ്പാസ് സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക