ബേസില്‍ ജോസഫ്
1 കോണ്‍ഫ്ളേക്സ് ചെറുതായി പൊടിച്ചത് -200 gm
പഞ്ചസാര – 50 gm
കറുവപ്പട്ട പൊടിച്ചത് – അര സ്പൂണ്‍
ബട്ടര്‍ – 50
2 മുട്ട മഞ്ഞ – 4 മുട്ടയുടേത്
നാരങ്ങ നീര് – 50 എംല്‍
നാരങ്ങാത്തൊലി ചുരണ്ടിയത് -അര സ്പൂണ്‍
പഞ്ചസാര – 100 gm
3 ജെലാറ്റിന്‍ -രണ്ടു ചെറിയ സ്പൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്
4 മുട്ട വെള്ള -4 മുട്ടയുടേത്
പഞ്ചസാര – 50 gm
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു പൈഡിഷില്‍ അമര്‍ത്തി വയ്ക്കണം. രണ്ടാമത്തെ ചേരുവ ഒരു ബൗളില്‍ യോജിപ്പിച്ചു ആ ബൗള്‍ തിളക്കുന്ന വെള്ളത്തിനു മുകളില്‍ പിടിച്ചു നന്നായി ഇളക്കി കുറുക്കിയെടുത്ത് കസ്റ്റാര്‍ഡ് പരുവത്തില്‍ ആക്കണം. ഇതിലേയ്ക്കു ജെലാറ്റിന്‍ കുതിര്‍ത്തു ചേര്‍ത്തിളക്കി അലിയിപ്പിച്ചശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കുക. മുട്ട വെള്ളയില്‍ ബാക്കി പഞ്ചസാര അല്‍പമ ലൈമുമായി ചേര്‍ത്തടിച്ച് കട്ടിയായി വരുമ്പോള്‍ കസ്റ്റാര്‍ഡില്‍ മെല്ലെ ചേര്‍ത്തു യോജിപ്പിക്കുക. ഇതു പൈ ഡിഷില്‍ നിരത്തിയിരിക്കുന്ന കോണ്‍ഫ്ളേക്സ് മിശ്രിതത്തിനു മുകളില്‍ നിരത്തി ഫ്രിഡ്ജില്‍ വച്ചു സെറ്റ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply